കമ്പിൽ:- കൈരളി അക്കാദമിയുടെ പുതിയ എജുക്കേഷണൽ ബ്ലോക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, സൗജന്യ പി .എസ് . സി. കോച്ചിങ് സെൻ്റർ ഉദ്ഘാടനം സി ജി ,കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ നസീർ എൻജിനീയർ നിർവഹിച്ചു. കൈരളി അക്കാദമിയുടെ മുഖ്യരക്ഷാധികാരി എൻ സി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം ശങ്കരൻ സ്വാഗതവും കെ ടി മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ കെ. എൻ മുസ്ഥഫ ഹാജി (ജ. സെക്രട്ടറി ദാറുൽ ഹസനാത്ത് ), പി പി സി മുഹമ്മദ് കുഞ്ഞി , പി.എം അബൂബക്കർ മാസ്റ്റർ , കെ.പി അബ്ദുൽ ഖാദർ , ഖാലിദ് ഹാജി, മുക്താർ പി ടി പി , സി കെ അബ്ദുൽ കാദർ എന്നിവർ പങ്കെടുത്തു സംസാരിച്ചു