വീട് കുത്തിത്തുറന്ന് ഏഴുപവൻ കവർന്നു

 



 

കണ്ണൂർ: വീട് കുത്തിത്തുറന്ന് ആഭരണം കവർന്നു. ചിറക്കൽ ചിറക്കടുത്ത് തമസിക്കുന്ന ആയിഷാബീവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഷെൽഫിൽ സൂക്ഷിച്ച ഏഴുപവൻ ആഭരണങ്ങളാണ് മോഷണം പോയത്.

അടുത്ത ബന്ധുക്കൾ ഗൾഫിലായതിനാൽആയിഷാബീവി മാത്രമായിരുന്നു വീട്ടിൽ താമസം. തനിച്ചായതിനാൽ അവർ ബന്ധുവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഓഗസ്റ്റ്‌ 11 മുതൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

തിങ്കളാഴ്ച വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Previous Post Next Post