പാമ്പുരുത്തിയിലെ മുനീസിനു നാടിൻ്റെ കണ്ണീർ പൂക്കൾ

 



പാമ്പുരുത്തി:- കരച്ചിലടക്കാതെ സഹപാഠികൾ, നിലവിളി യോടെ ബന്ധുക്കൾ, അണമുറിയാത്ത ജനപ്രവാഹം. ഞായറാഴ്ച വൈകിട്ട് പാമ്പുരുത്തി പുഴയിലെ തോണി അപകടത്തിൽ മരിച്ച ബി. മുനീസിനു നാടിന്റെ യാത്രാമൊഴി. മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യമായിരുന്ന മുനീസിന്റെ വേർപാട് പ്രദേശ ത്തിന്റെയാകെ നൊമ്പരമായി.

തോണിയിൽ കൂട്ടുകാരോടൊത്ത് സമീപത്തെ തുരുത്തിൽ പോയി തിരിച്ചുവരു ന്നതിതിടെയായിരുന്നു അപകടം. ജില്ലാആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പാമ്പുരുത്തിയിൽ എത്തിച്ച മൃതദേഹം ജുമാമസ്ജിദ് അങ്കണ ത്തിൽ പൊതുദർശനത്തിനു വച്ചു. സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മുനീസിനെ അവസാന മായി കാണാനെത്തിയിരുന്നു. കണ്ണൂർ സി.എച്ച് സെന്ററിൽ നടന്ന മയ്യിത്ത് നിസ്കാരത്തി ന് എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് സഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകി.

മുസ്ലിം ലീഗ് ജില്ലാസെ ക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അഡ്വ. എസ്. മുഹമ്മദ്, സി.പി.എം മയ്യിൽ ഏരിയാസെ ക്രട്ടറി എൻ. അനിൽ കുമാർ, എം. ദാമോദരൻ, കോൺഗ്രസ് നേതാക്കളായ കെ.എം ശിവദാസൻ,കെ. ബാലസുബ്രഹ്മണ്യൻ, എം. അനന്തൻ, എസ്. എം.എഫ് ജില്ലാ ജനറൽ സെ ക്രട്ടറി എ.കെ അബ്ദുൽ ബാഖി, ജംഇയ്യത്തുൽ മുദരിസീൻ ജി ല്ലാപ്രസിഡന്റ് കെ. മുഹമ്മദ് ശരീഫ് ബാഖവി, എസ്.വൈ .എസ് ജില്ലാ ട്രഷറർ ഹനീഫ ഏഴാംമൈൽ, എസ്.കെ.എ സ്.എസ്.എഫ് ജില്ലാപ്രസിഡ ന്റ് അസ് ലം അസ്ഹരി പൊയ് തുംകടവ്, ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷഹീർ പാപ്പിനിശേരി തുടങ്ങിയവർ അന്ത്യോപചാര മർപ്പിച്ചു. വൈകിട്ട് മൂന്നോടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.



Previous Post Next Post