കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ ബസ്സും ബൈക്കും കൂട്ടിയടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെ കൈരളി റിസോർട്ടിന് സമീപമാണ് അപകടം നടന്നത്.
മയ്യിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന തൻവിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.