മയ്യിൽ :- നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ ചിങ്ങം1 കർഷക ദിനത്തോടനുബന്ധിച്ച് വിവിധ കാർഷിക പരിപാടികൾ നടന്നു.മികച്ച കർഷകനായ ആർ പി യൂസഫ് ഹാജിയെ ഹെഡ് ടീച്ചർ വി.സ്മിത പൊന്നാട അണിയിച്ച് ആദരിച്ചു.
അവരുടെ തോട്ടങ്ങൾ സന്ദർശിച്ച് വാഴപ്പഴം , അത്തിപ്പഴം , പേര, കറിവേപ്പില , കാമ്പ് ആപ്പിൾ ചാമ്പക്ക തൈകൾ , ഫാഷൻ ഫ്രൂട്ട് , പഴുത്ത പഴങ്ങൾ മുതലായവ യൂസഫ് കുട്ടികൾക്ക് സമ്മാനിച്ചു.കർഷകനുമായി അഭിമുഖവും നടത്തി.
നണിയൂർ നമ്പ്രം വയൽ സന്ദർശിച്ചു കുട്ടികൾക്കെല്ലാം വിത്ത് വിതരണവും നടത്തി.സ്കൂൾ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുപ്പും നടത്തി.
കെ.എം.പി അഷ്റഫ് മാസ്റ്റർ, അഞ്ജുഷ ടീച്ചർ, റിജി ടീച്ചർ, ഐശ്വര്യ ടീച്ചർ, മൻസൂർ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.