മയ്യിൽ :- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ചതിക്കുഴിയിലേക്ക് വീഴ്‌ത്തുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ - കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സാമൂഹിക സദസ്സ്' നാളെ മയ്യിൽ ബസ്സ് സ്റ്റാൻഡിൽ വെച്ച് നടത്തപ്പെടുന്നു.
നാളെ വൈകുന്നേരം 3 മണിക്ക് മയ്യിൽ ബസ്സ് സ്റ്റാൻഡിൽ വെച്ച് നടത്തുന്ന ചടങ്ങ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും.