അഖില കേരള യാദവസഭ കണ്ണാടിപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അനുമോദന സദസ്സും നടത്തി

 

കണ്ണാടിപ്പറമ്പ്:- അഖില കേരള യാദവസഭ കണ്ണാടിപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും SSLC, Plus2 പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. യുണിറ്റ് പ്രസിഡന്റ് എ പ്രകാശൻ ആദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങ് AKYS കണ്ണൂർ ജില്ലാ സെക്രട്ടറി കെ എം പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. 

വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കേഷ് അവാർഡ് വിതരണവും എം ബി സി എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ സി രാഘവൻ നിർവഹിച്ചു. കണ്ണൂർ താലൂക് വൈ :പ്രസിഡന്റ് എ വി തമ്പാൻ മുഖ്യ പ്രഭാഷണവും, ഇ കെ രവീന്ദ്രൻ പവിത്രൻ മാസ്റ്റർ, സുരേഷ്ബാബു, ഇ പി ചന്ദ്രൻ, ഡി നാരായണൻകുട്ടി, പി രാമചന്ദ്രൻ തുടങ്ങിയവർ ആശംസയും പറഞ്ഞു. യുണിറ്റ് സെക്രട്ടറി കെ രഘുനാഥൻ സ്വാഗതം പറയുകയും ജോ സെ :വിജയൻ നന്ദിയും പറഞ്ഞു.

Previous Post Next Post