സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ നാലാം സ്ഥാനം നേടിയ ഷംഹാന ശംസിനെ പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.

 


പാമ്പുരുത്തി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ നാലാം സ്ഥാനം നേടിയ ഷംഹാന ശംസിനെ പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. സിബിഎസ്ഇ 2021-22 അധ്യയന വർഷം നടത്തിയ പത്താം ക്ലാസ്സ് പരീക്ഷയിൽ ദേശീയ തലത്തിൽ നാലാം സ്ഥാനവും കണ്ണൂർ സഹോദയയിൽ ഒന്നാം സ്ഥാനവുമാണ് ഷംഹാന ശംസ് നേടിയത്. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം അനീസ് മാസ്റ്റർ ഉപഹാരം വിതരണം ചെയ്തു. മഹല്ല് ട്രഷറർ സി.കെ അബ്ദുൽ റസാഖ്, വൈസ് പ്രസിഡണ്ടുമാരായ എം. ആദം, കെ.പി മുഹമ്മദലി മൗലവി, മദ്രസ മാനേജർ എം.എം അമീർ ദാരിമി, കെ.പി മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Previous Post Next Post