കുറ്റ്യാട്ടൂർ:-മാണിയൂർ-കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയതു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.വിനോദ് കുമാർ, കെ.പി.ശിവദാസൻ, കൂവക്കാട്ട് സമീർ ,കുനിയിൽ കമലാക്ഷി എന്നിവർ സംസാരിച്ചു. നന്മ സംഘം സെക്രട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.കെ.രമേശൻ നന്ദി രേഖപ്പെടുത്തി