റോഡുകളിലെ കുഴി; കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു


കുറ്റ്യാട്ടൂർ: -
റോഡുകളിലെ കുഴികളിൽ അപകടങ്ങൾ പതിവായിട്ടും നടപടി എടുക്കേണ്ട അധികാരികൾ നിഷ്‌ക്രിയരായി നിൽക്കുന്ന ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേശാല ഇന്ദിരാനാഗർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

പി കെ ഷംസുദ്ധീൻ,പി കെ ബഷീർ,ഹാഷിം ഇളമ്പയിൽ, ശിഹാബുദ്ദീൻ ഇ, കെ കെ വാജിദ്,എൻ വി  ജസീൽ പങ്കെടുത്തു.

Previous Post Next Post