മയ്യിൽ:- മയ്യിൽ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി ആർ സി മയ്യിൽ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'രാമായണത്തിൻ്റെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലൈബ്രറി ഹാളിൽ ആഗസ്ത് 9 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്കാണ് ചടങ്ങ്.
ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും.കെ വി യശോദ ടീച്ചർ അധ്യക്ഷയായിരിക്കും.