പെരുമാച്ചേരി :- ജവഹർ ബാലമഞ്ചിൻ്റെ പെരുമാച്ചേരി യൂണിറ്റിൻ്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാലയിൽ വെച്ച് നടന്നു.
ചടങ്ങ് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം പ്രസിഡൻ്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു .ചടങ്ങിന് ബൂത്ത് പ്രസിഡൻ്റ് രഞ്ജിത്ത് പി കെ അധ്യക്ഷൻ വഹിച്ചു. ജവഹർ ബാലമഞ്ച് ബ്ലോക്ക് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന് വി കെ നാരായണൻ, സജ്മ എം, സി എച്ച് മെയ്തീൻ, യു മസമ്മൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എം അരവിന്ദാക്ഷൻ സ്വാഗതവും ശ്രീജേഷ് കൊളച്ചേരി നന്ദിയും പറഞ്ഞു.
ചടങ്ങിൽ ജവഹർ ബാലമഞ്ച് പെരുമാച്ചേരി യൂണിറ്റ് പ്രസിഡൻ്റായി സഞ്ജന സന്തോഷിനെയും, സെക്രട്ടറിയായി അമയ പ്രവീണിനെയും തെരഞ്ഞെടുത്തു.