മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ക്യാമ്പയിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി വീടുകളിൽ ലഘുലേഖ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് . യു. മുസമ്മിൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം , സജേഷ് അഞ്ചരക്കണ്ടി, കെ.പി.ശശീധരൻ , സി.കെ സായൂജ് , സി.വി.യഹിയ, പ്രജീഷ് കോറളായി,അമൽ കുറ്റ്യാട്ടൂർ എന്നിവർ നേതൃത്വം നല്കി.