മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എൻഡോവ്മെൻ്റ് വിതരണവും അനുമോദനവും


മയ്യിൽ :-
മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ സയൻസ്, കൊമേർസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്കും മയ്യിൽ എ.എൽ.പി.സ്കൂളിൽ നിന്നും ഉയർന്ന മാർക്കു നേടി വിജയിച്ച കുട്ടികൾക്കും, മയ്യിൽ എ എൽ.പി.സ്കൂളിലെ പ്രഥമാധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.രാമൻ നായർ മാസ്റ്ററുടെയും മൈസൂർ സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ ഡോ. ഇ.ശങ്കരൻ നമ്പൂതിരിയുടെയും പേരിൽ അവരുടെ കുടുംബാംഗങ്ങളും മോഹം സൊസൈറ്റിയും ഏർപ്പെടുത്തിയ എൻഡോവ്മെൻറ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു.

     സി.ആർ.സി.പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സാഹിത്യകാരനും റിട്ട. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ടി.പി.വേണുഗോപാലൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉയർന്ന വിജയം നേടിയവർ നല്ല മനുഷ്യത്വമുള്ളവരായി വളരണമെന്നു് അദ്ദേഹം പറഞ്ഞു.

     ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, കെ.രാമൻ നായർ മാസ്റ്ററെയും ഇ.ശങ്കരൻ നമ്പൂതിരിയെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി.

   തുടർന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.സുരേഷ് ബാബു, ഡോ.ഐ. ഭവദാസൻ നമ്പൂതിരി, മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ.അനൂപ് കുമാർ, കനകവല്ലി ടീച്ചർ, കെ.ബാലകൃഷ്ണൻ, കെ.കെ.രാമചന്ദ്രൻ, പി.കെ.ഗോപാലകൃഷ്ണൻ, സി.സി.രാമചന്ദ്രൻ, പി.കെ.നാരായണൻ, കെ.വി.യശോദ ടീച്ചർ, വി.പി.ബാബുരാജ് എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിരാമി വിനോദ്, അനന്യ എസ് ബാബു, നജഷെറിൻ, ലിമ സുരേശൻ, നന്ദിത.വി., എന്നിവരും മയ്യിൽ എ .എൽ .പി .സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ ഗൗരി നന്ദ, ആശ്രിത്.വി.വി, അദ്വൈത്.കെ എന്നിവരും മറുപടി പ്രസംഗം നടത്തി.

     സി.ആർ.സി.സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും ലൈബ്രേറിയൻ കെ.സജിത നന്ദിയും പറഞ്ഞു.




Previous Post Next Post