കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമയണ പ്രശ്നോത്തരിയും, രാമായണ പാരായണമത്സരവും നടന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ റിട്ട. എഇഒ പി.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.വി.സുമിത, പി.വി.യമുന എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് കാലത്ത് നിര്‍ത്തി വച്ച ക്ഷേത്രത്തില്‍ വച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച നടന്നു വന്ന പ്രസാദ ഊട്ടിനും തുടക്കമായി.