കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ എഴുപത്തഞ്ചാം സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.
രാവിലെ സംഘം ഓഫീസിനു മുന്നിൽ പതാക ഉയർത്തി തുടർന്ന് പതാക വന്ദനവും നടന്നു. സംഘം പ്രസിഡൻ്റ് അഡ്വ. ഹരീഷ് കൊളച്ചേരി, സെക്രട്ടറി കെ പി മഹീന്ദ്രൻ, ട്രഷറർ സുരേഷ് കുമാർ, വിജ്ഞാന വീഥി കോ - ഓർഡിനേറ്റർ സുരേഷ് ബാബു മാസ്റ്റർ, സി.ഒ.മോഹൻ, ശ്രീജിത്ത് എം, വി പി പവിത്രൻ, വി പി സതീശൻ എന്നിവർ സംബന്ധിച്ചു.
വൈകിട്ട് നടന്ന കുടുംബ സംഗമം കണ്ണൂർ ഗവ.എഞ്ചിനീയറിംങ് കോളേജിലെ ഇലക്ട്രിക്കൽ ഏൻ്റ് ഇലക്ട്രോണിക്ക്സ് വിഭാഗം തലവൻ ഡോ.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു.
കുടുംബ സംഗമത്തിൽ വച്ച് മദ്രാസ് (IIT) യിൽ നിന്ന് സിവിൽ എഞ്ചിനീയറിംങിൽ ഡോക്ടറേറ്റ് നേടിയ Dr.കെ നീനു, Mcom Net നേടിയ ഹർഷ വി പി എന്നിവരെയും SSLC, +2, LSS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കെ പി മഹീന്ദ്രൻ, വി പി പവിത്രൻ, ഷിനില എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ചടങ്ങിന് സുരേഷ് ബാബു മാസ്റ്റർ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.