പള്ളിപ്പറമ്പ്:- പാലത്തുങ്കര മൂരിയത്ത് പഴയ പള്ളി പുനരുദ്ധാരണം പ്രവൃത്തി ഉദ്ഘാടനം ശൈഖുന മാണിയൂർ ഉസ്താദ് നിർവ്വഹിച്ചു. പാലത്തുങ്കതങ്ങൾ മുഹമ്മദ് സഅദി അദ്ധ്യക്ഷത വഹിച്ചു.എം ജെ എം കമ്മിറ്റി ജനറൽ സിക്രട്ടറി കെ കെ മുസ്തഫ സ്വാഗതം പറഞ്ഞു.
ചേലേരി ജുമാ മസ്ജിദ്, ഉറുമ്പി ജുമാ മസ്ജിദ്, തൈല വളപ്പ് ജുമാ മസ്ജിദ്, കോടിപ്പോയിൽ ജുമാ മസ്ജിദ്, കോടിപ്പോയിൽ സിദ്ധീഖ് മസ്ജിദ്, നെല്ലിക്കപ്പാലം ജുമാ മസ്ജിദ്, പൊയ്യൂർ ജുമാ മസ്ജിദ്, കൊട്ടപ്പൊയിൽ ജൂമാ മസ്ജിദ്, കുരിക്കൻ മാർക്കണ്ടി ജുമാ മസ്ജിദ്, കാലടി ജുമാ മസ്ജിദ് തുടങ്ങിയ മഹല്ലുകളിലെ കമ്മിറ്റി പ്രധിനിധികളും, ഖത്തീബുമാരും, നാട്ടുകാരും സന്നിഹിതരായിരുന്നു.