സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷമാക്കി കയരളം നോർത്ത് എഎൽപി സ്‌കൂൾ

 



മയ്യിൽ:-മയ്യിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളുടെ സ്മരണ പുതുക്കി സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആഘോഷിച്ച് കയരളം നോർത്ത് എഎൽപി സ്‌കൂൾ. വിവിധ പരിപാടികളോടെയാണ് വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനത്തെ വരവേറ്റത്. വിദ്യാലയ മുറ്റത്ത് വി സി മുജീബ് പതാകയുയർത്തി. 

ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പ്രശാന്ത്‌ അധ്യക്ഷനായി. റിട്ട. സുബേദാർ കെ മോഹനൻ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി. കുഞ്ഞിരാമൻ മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു. വി സി മുജീബ് സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. 

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വർണശബളമായ ഘോഷയാത്രയിൽ രക്ഷിതാക്കളും നാട്ടുകാരും അണിനിരന്നു. ദേശഭക്തിഗാനാലാപനം, പ്രസംഗം, പതാക നിർമാണം, ബാഡ്ജ് നിർമാണം, ക്വിസ്‌ മത്സരം, ചിത്രരചനാ മത്സരം, മധുരവിതരണം എന്നിവയും നടന്നു. ഹർ ഗർ തിരങ്കയുടെ ഭാഗമായി ആഗസ്ത് 13 മുതൽ വിദ്യാർത്ഥികൾ വീടുകളിൽ പതാകയുയർത്തി.

Previous Post Next Post