മയ്യിൽ:-വള്ളിയോട്ട് സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ് എസ്.എസ്.എൽ.സി,, പ്ലസ് ടു ,പി.ജി പരീക്ഷകളിൽ വിജയം നേടിയവരെ അനുമോദിച്ചു.വള്ളിയോട്ട് ജയകേരള വായനശാലയിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്ണ ഉദ്ഘാടനം ചെയ്തു. വി.വി അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി നാരായണൻ എം.വി ഓമന, വി.വി ദേവദാസൻ മാസ്റ്റർ ,എം .രാഘവൻ ,വി.വി.അജീന്ദ്രൻ , എന്നിവർ സംസാരിച്ചു.