മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ അംഗങ്ങൾക്ക് വരവേൽപ്പും, കാലിക്കറ്റ് സർവ്വകാല ശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ട്രേറ്റ് നേടിയ പി.കെ. സൈനുൽ ആബിദിന് അനുമോദനവും നൽകി.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് കെ.രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. സുഖദേവൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി.
സി.ശ്രീധരൻ മാസ്റ്റർ, കെ.പി.ശശിധരൻ ,സി.വാസു മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ, സി.ഒ. ശ്യാമള ടീച്ചർ, ദിലീപൻ മാസ്റ്റർ, എ.പത്മജ ടീച്ചർ, ബേബി പ്രകാശ്, എം.ബാലകൃഷ്ണൻ, ടി.പി.വാസുദേവൻ, ടി.പി. പുരുഷോത്തമൻ, പി. ശി വരാമൻ, എൻ.കെ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.