തളിപ്പറമ്പ:-നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്.
പുറത്ത് നിന്നും പ കൊണ്ടുവന്ന ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.