പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ നബിദിനാഘോഷ ത്തിന് 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.ഈ വർഷത്തെ നബിദിനാഘോഷം വിപുലമായി നടത്താൻ തിരുമാനിച്ചു. പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ലിലെ മുഴുവൻ മദ്റസ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി പി അബ്ദുൽ ഖാദർ മാസ്റ്റർ, കൺവീനർ പി മുഹമ്മദ് റാഫി, ഫിനാൻൻസ് എ പി അമീർ, കൺവീനർ ഷൗക്കത്ത് എ ജെ , ഭക്ഷണം ചെയർമാൻ വി പി അഹമദ്, കൺവീനർ കെ പി മുനീർ, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് ചെയർമാൻ ലഥീഫ് സി കെ കൺവീനർ സി വി അർഷാദ് അബൂബക്കർ, ഘോഷയാത്ര ചെയർമാൻ അശ്രഫ് കെ കൺവീനർ വി പി നൗഷാദ് സ്റ്റേജ്, ഡക്കറേഷൻ ചെയർമാൻ ഖൈറുദ്ധീൻ കൺവീനർ സി എച്ച് റംഷാദ് മീഡിയ ചെയർമാൻ കെ പി മഹമൂദ് കൺവീനർ ഹക്കീം വി വി
ഓൺ ലൈൻ ചെയർമാൻ ഹാരിസ് എ പി, കൺവീനർ വി വി സുബൈർ എന്നിവരെ തിരെഞ്ഞെടുത്തു.ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഖത്തീബ് അഹമദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. അശ്രഫ് സഖാഫി, ഹംസ മൗലവി, സി കെ മഹമൂദ് ഹാജി, എന്നിവർ പ്രസംഗിച്ചു.
മഹല്ല് ജനറൽ സിക്രട്ടറി കെ കെ മുസ്തഫ സ്വാഗതവും ജോ: സിക്രട്ടറി കെ പി മുനീർ നന്ദിയും പറഞ്ഞു.