ഭാരതീയ നൃത്തരൂപ പരിചയവുമായി സാംസ്കാരിക വിനിമയ സംഘം കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെത്തി


കൊളച്ചേരി: - 
ഭാരതീയ നൃത്തരൂപങ്ങളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സ്പിക്മകായ് ' (spicmacay) എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക വിനിമയ സംഘം കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെത്തി.

പ്രശസ്ത നർത്തകിയും ബാംഗ്ലൂർ രസിക നൃത്തകലാ ഇൻസ്റ്റിറ്റ്യൂഷനിലെ അധ്യാപികയുമായ ശിവരഞ്ജനി ഹരീഷ് ഭരതനാട്യം സോദാഹരണ ക്ലാസ്സെടുത്തു. ഭാരതീയ നൃത്തകലയുടെ ഉദ്ഭവം, അടിസ്ഥാന പാഠങ്ങൾ, കലയുടെ വിദ്യാഭ്യാസ മൂല്യങ്ങൾ തുടങ്ങിയവ അവതരണത്തോടൊപ്പം കുട്ടികൾക്ക് പകർന്നു നൽകി. കുട്ടികൾ ആഹ്ലാദത്തോടെ നർത്തകിയോടൊപ്പം മുദ്രകളും രസ ഭാവങ്ങളും അനുകരിച്ച് ചുവടു വെച്ചു.

കണ്ണൂർ ഡയറ്റിൻ്റെ നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനം നടത്തുന്നത്. കോ ഓർഡിനേറ്റർ അഞ്ജന, വി.വി. രേഷ്മ ടീച്ചർ സംസാരിച്ചു.എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ എന്നിവർ ചേർന്ന് നർത്തകിയെ ആദരിച്ചു.

സെപ്തം: 24 വരെ സംഘം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 60 സ്കൂളുകളിൽ പരിപാടികൾ അവതരിപ്പിക്കും.








Previous Post Next Post