തളിപ്പറമ്പ്:-14കാരൻ സ്കൂട്ടർ ഓടിച്ചതിന് പിതാവിനും വാഹന ഉടമയ്ക്കുമെതിരെ കേസ്കൗമാരക്കാരൻ സ്കൂട്ടർ ഓടിച്ച് പോലീസ് പിടിയിലായി. പിതാവിനും വാഹന ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ പിതാവ് കുറുമാത്തൂർ കടവിലെ എ.ഇബ്രാഹിം (55), കുട്ടി ഓടിച്ച കെ.എൽ.59. എം.94 23 നമ്പർ സ്കൂട്ടർ ഉടമ കുറുമാത്തൂർ കടവിലെ പുതിയകത്ത് മുനവിർ (26) എന്നിവർക്കെതിരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി കാലപട്രോളിംഗിനിടെയാണ് കുറുമാത്തൂർ കീരി യാട് വെച്ച് കൗമാരക്കാരൻ വാഹനവുമായി പോലീസ് പിടിയിലായത്. പിതാവിനും വാഹന ഉടമക്കും പോലീസ് നോട്ടീസ് നൽകി.