മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ പെൻഷൻ ഭവനിൽ കുടുംബ സംഗമം നടത്തി.വനിതാവേദി ചെയർ പേഴ്സൺ കെ.വി. യശോദ ടീച്ചരുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈ: പ്രസിഡണ്ട് സി.കെ.രാഘവൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈ: പ്രസിഡണ്ട് ടി.പ്രകാശൻ മാസ്റ്റർ സാംസ്ക്കാരിക പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.
ജില്ലാ ട്രഷറർ ഇ. മുകുന്ദൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, സെക്രട്ടറി സി. പന്മനാദൻ, ഇ.പി.രാജൻ, കോരമ്പേത്ത് നാരായണൻ, എന്നിവർ സംസാരിച്ചു. മേളയിൽ അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളുമുണ്ടായി. കെ.കെ.ലളിതകുമാരി സ്വാഗതവും, പി.കെ.രമണി നന്ദിയും പറഞ്ഞു.