കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 83 -84 SSLC ബാച്ചിന്റെ കൂട്ടായ്മയായ "സ്മൃതി 84" അംഗങ്ങളുടെ എസ്എസ്എൽസി ,പ്ലസ് ടു, ഡിഗ്രി, തലങ്ങളിൽ ഉന്നത വിജയം നേടിയ മക്കൾക്കുള്ള കേഷ് അവാർഡും മൊമെന്റോ വിതരണവും നടത്തി.
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടി ഡോക്ടർ ശ്രീ .വി .പി വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. അകാലത്തിൽ പൊലിഞ്ഞു പോയ സഹപാഠി എ.സി.സുജാത അനുസ്മരണവും നടത്തി. ഗ്രാമപ്രതിഭാ പുരസ്കാരം നേടിയ മാളവിക നാരായണനെ തദവസരത്തിൽ അനുമോദിച്ചു.
പരിപാടിയിൽ സ്മൃതി 84 കൂട്ടായ്മയുടെ കൺവീനർ ശ്രീ. ടി.കെ ദിനേശൻ സ്വാഗതമാശംസിച്ചു. ചെയർമാൻ ശ്രീ. സി .കെ . മൊയ്തീൻ അധ്യക്ഷത വഹിച്ചു. ശ്രീ. എം .രാജീവൻ റിപ്പോർട്ട് അവതരിപ്പിക്കുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ശ്രീ. മുരളീകൃഷ്ണൻ താച്ചേരി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അനുമോദനം നേടിയ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.