കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ +2 ഉന്നത വിജയം നേടിയ സഫ അബ്ദുള്ളയേയും ബിഡിഎസ് ഡോക്ടറായ ആദർശ് ചന്ദ്രനേയും വാർഡ് ഗ്രാമസഭ അനുമോദിച്ചു.
നാറാത്ത് ഗ്രാമപഞ്ചായ പ്രസിഡൻ്റ് കെ.രമേശൻ ഉപഹാരങ്ങൾ നല്കി.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ.മുസ്തഫ, പി.വി.ബാലകൃഷ്ണൻ, മോഹനാംഗൻ, മെമ്പർമാരായ സൈഫുദ്ധീൻ നാറാത്ത്, കെ.പി.ഷീബ, ജയകുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.