മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ.എൽ.പി.സ്കൂൾ കോറളായിത്തുരുത്തിയിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബഹു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.കെ.റിഷ് ന നിർവഹിച്ചു.ബഹു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ.ടി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം നടത്തിക്കൊണ്ട് ബഹു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി അനിത.വി.വി. സംസാരിച്ചു.ചടങ്ങിന് ആശംസ നേർന്നു കൊണ്ട് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.രവി.മാണിക്കോത്ത്, വാർഡ് മെമ്പർ ശ്രീമതി സുചിത്ര.എ.പി, തളിപ്പറമ്പ സൗത്ത് എ.ഇ.ഒ.ശ്രീ.സുധാകരൻ ചന്ദ്രത്തിൽ, ബി.പി.ഒ ശ്രീ.ഗോവിന്ദൻ എടാടത്തിൽ,പി.ടി.എ പ്രസിഡണ്ട്.ശ്രീ.കെ.ഷിബു,മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സ്മിത.എസ് ,വികസന സമിതി ചെയർമാൻ ശ്രീ.ടി.വി അസൈനാർ മാസ്റ്റർ, മുൻ പ്രധാനധ്യാപകൻ ശ്രീ.കെ .എം മധുസൂദനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ശ്രീ.പി.പി.രാജീവൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതമാശംസിച്ചു.SRG കൺവീനർ ശ്രീമതി. മെ നറുന്നിസ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.