കണ്ണാടിപ്പറമ്പ് മാതോടത്തെ യുവ പ്രതിഭാ ക്ലബിന്റെ ഫുട്ബോൾ കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

 


കണ്ണാടിപ്പറമ്പ്വ :-പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ മാതോടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവപ്രതിഭ കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം നാറാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് കെ രമേശൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ പി ഷീബ കായികതാരങ്ങൾക്കുള്ള ജേഴ്‌സി വിതരണം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ് സജുൽ ടി പവനൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ്‌ സെക്രട്ടറി പ്രണവ്, നാറാത്ത് പഞ്ചായത്ത്‌ യുത്ത് കോർഡിനേറ്റർ ജംഷീർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു കൊണ്ട്  സംസാരിച്ചു. അഭിജിത്ത് മാതോടം പരിപാടിക്ക് നേതൃത്വം നൽകി.

50ൽ അധികം കായിക താരങ്ങളാണ് നിലവിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. അതിൽ 20 ൽ പെൺകുട്ടികളും പരിശീലനം നേടുന്നുണ്ട്. മയക്കുമരുന്ന് പോലെയുള്ള ലഹരിയിൽ നിന്ന് പുതുതലമുറയെ അകറ്റി നിർത്തി കായികപരമായ പ്രവർത്തനങ്ങളിൽ കുട്ടികളെ ഏർപ്പെടുത്തുക എന്നതാണ് ക്ലബിന്റെ ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.



Previous Post Next Post