കൂത്തുപറമ്പ്:- രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന 16-കാരി ഉദാരമതികളുടെ കനിവ് തേടുന്നു. സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കൈതേരി പതിനൊന്നാംമൈലിലെ പി.പി.രവീന്ദ്രന്റെയും വസന്തയുടെയും മകൾ സാന്ദ്രയാണ് സഹായം തേടുന്നത്.
സാന്ദ്രയെ ഉടൻ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരും. ഭീമമായ തുക നിർധനകുടുംബത്തിന് താങ്ങാനാകില്ലെന്ന് മനസ്സിലാക്കി പി.വി.അബ്ദുള്ള ചെയർമാനായും കുന്നുമ്പ്രോൻ വാസു കൺവീനറായും പി.ജ്യോതിഷ് ട്രഷററുമായിട്ടുള്ള ചികിത്സാസഹായ കമ്മിറ്റി നാട്ടുകാർ രൂപവത്കരിച്ചിട്ടുണ്ട്. സുമനസ്സുകൾക്ക് കേരള ഗ്രാമീൺ ബാങ്കിന്റെ മാങ്ങാട്ടിടം ശാഖയിലെ സാന്ദ്ര ചികിത്സാസഹായ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടിലൂടെ സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ: 40657101072934, ഐ.എഫ്.എസ്.സി: KLGB0040657. ഗൂഗിൾപേ: 9656671790