കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന മൂന്ന് വലിയ ടി.വി. സെറ്റുകൾ കാണാതായി. പുതിയ ബ്ലോക്കിലെ സ്റ്റോർ റൂമിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തിരുവോണദിവസമാണ് കാണാതായത്.
ആസ്പത്രി അധികൃതരുടെ പരാതിപ്രകാരം സിറ്റി പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ടി.വി.മോഷണംപോയ സ്ഥലത്ത് സി.സി.ടി.വി. സ്ഥാപിച്ചിരുന്നില്ല.