അഴീക്കോട്ട് പുലിയിറങ്ങിയതായി അഭ്യൂഹം

 


അഴീക്കോട്:- മീൻകുന്നിന് സമീപം പുലിയിറങ്ങിയതായി അഭ്യുഹം. ശനിയാഴ്ച വൈകുന്നേരം വലിയപറമ്പിൽ ഒരു വീടിന്റെ പിൻഭാഗത്തുകൂടി നടന്നുപോകുന്നത് ഒരാൾ കണ്ടു.വീണ്ടും രാത്രി 7.30-ഓടെ വലിയപറമ്പ് കാടിനിടയിലും തൊട്ടടുത്ത അരയാക്കണ്ടിപ്പാറയിലെ മറ്റൊരാളും കണ്ടതായി പറയുന്നു. 

പുലിയുടെ കാൽപ്പാടുകൾ ചളിയിൽ പുതഞ്ഞ നിലയിലും കണ്ടിട്ടുണ്ട്. നാട്ടുകാർ ഉടൻ വളപട്ടണം പോലീസിൽ വിവരം നൽകി. പോലീസ് വനപാലകരെ അറിയിച്ചിട്ടുണ്ട്. ഒൻപതുവർഷം മുമ്പ് അഴീക്കൽ ചാൽ ഭാഗത്തുനിന്ന്‌ വനപാലകർ കൂട് വെച്ച് പുലിയെ പിടിച്ചിരുന്നു. ഒടുവിൽ വയനാട്.

കാട്ടിലേക്ക് കൊണ്ടുവിടുകയാണ് ചെയ്തത്.

Previous Post Next Post