മയ്യിൽ :- എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് (46) ജോലിക്കിടെ മരം പൊട്ടി വീണ് മരണപ്പെട്ടു. പരേതനായ മമ്പിയൽ ഉമ്മർ- മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന (പള്ളിപ്പറമ്പ്). മക്കൾ: നിഹാൽ, നൗഫാൻ, നൗഫിദ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: റിനാസ്, റാബിയ, റഫീന.
ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിന് ഇടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്കാരം നാളെ (16.09.2022 വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.