തളിപ്പറമ്പ:- ദേശീയ പാതയിൽ തളിപ്പറമ്പ് വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്.തളിപ്പറമ്പ കുറ്റിക്കോൽ സ്വദേശി ശ്രീരാജ് (25), പരിയാരം സ്വദേശി ജോമോൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ച ഒരു മണിയോടെ ആയിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്നും വാഹനം വരുന്നത് കണ്ട് വെട്ടിച്ചപ്പോൾ ജോമോൻ ഓടിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് പെട്ടിക്കട തകർത്ത് മറിയുകയായിരുന്നു.
കാലിൻ്റെ എല്ല് പൊട്ടിയ നിലയിൽ ശ്രീരാജിനെയും അതീവ ഗുരുതരാവസ്ഥയിൽ ജോമോനെയും കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.