കൊളച്ചേരി:-അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയാ സമ്മേളനം എം.സി ജോസഫൈൻ നഗറിൽ (മുല്ലക്കൊടി ബാങ്ക് ഹാളിൽ) ആരംഭിച്ചു.രണ്ട് ദിവസങ്ങളായി നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 200 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സംസ്ഥാന ജോ: സെക്രട്ടറി സോഫിയാ മെഹർ ഉദ്ഘാടനം ചെയ്തു.പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചുഎം.വി സുശീല രക്തസാക്ഷി പ്രമേയവും ടി. ലീല അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി മെമ്പർ പി റോസ സംഘടനാ റിപ്പോർട്ടുംകെ.പി രാധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.