തളിപ്പറമ്പ:-- ദേശിയ പാതയിൽ കുറ്റിക്കോൽ പഴയ ടോൾ ബൂത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
ചുഴലി പൊള്ളയാട് സ്വദേശി ചിറക്കര വീട്ടിൽപത്മനാഭൻ്റെ മകൻ സി.വി ആഷിത്ത് (30) മരിച്ചത്.ശനിയാഴ്ച്ച ഉച്ചക്കായിരുന്നു അപകടം.
പയ്യന്നൂരിൽ നിന്നും കണ്ണൂരിലെക്ക് പോകുകയായിരുന്ന മാധവി ബസും ആഷിത്ത് സഞ്ചരിച്ച ബജാജ് പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.