കൊളച്ചേരി :- കൊളച്ചേരിമുക്ക് BSNL ഓഫീസിനു സമീപത്തായി കൊളച്ചേരി പഞ്ചായത്ത് വനിതാ സർവ്വീസ് സഹകരണ സൊസൈറ്റിയുടെ ആഭിഖ്യത്തിലുള്ള സഹകരണ ഹോട്ടലിൻ്റെ പ്രവർത്തനം ആരംഭിച്ചു.
ഹോട്ടലിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം സജിമ അധ്യക്ഷത വഹിച്ചു.
മുല്ലക്കൊടി കോ ഓപ്പ് റൂറൽ ബാങ്ക് പ്രസിഡൻറ് പി പവിത്രൻ, കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ എം ശിവദാസൻ, കൊളച്ചേരി വനിതാ സംഘം പ്രസിഡൻ്റ് എം നൂർജഹാൻ, KAlCOS പ്രസിഡൻറ് സുകുമാരൻ എം കെ, മുല്ലക്കൊടി യൂണിറ്റ് ഇൻസ്പെക്ടർ എൻ ബിന്ദു, എം ദാമോദരൻ, ആർ വി രാമകൃഷ്ണൻ, പി എം അരുൺകുമാർ, ഇ പി ഗോപാലകൃഷണൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ചടങ്ങിന് കൊളച്ചേരി പഞ്ചായത്ത് വനിതാ സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റ് കെ വി പത്മജ സ്വാഗതവും സെക്രട്ടറി കെ ദീപ നന്ദിയും പറഞ്ഞു.