മയ്യിൽ :- കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് തുടക്കമായി. ഹെഡ്മിസ്ട്രസ് എം ഗീത വിജ്ഞാനോത്സവം ഉദ്‌ഘാടനം ചെയ്തു.
കെ വൈശാഖ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്‌കൂളും, വീടും പരിസരങ്ങളും വേദിയാക്കി വരും ദിവസങ്ങളിൽ കുട്ടികൾ വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ ഏർപ്പെടും.