മയ്യിൽ:- കവിളിയോട്ട് ചാൽ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.
പ്രസിഡണ്ട് ടി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം. രമേശൻ ഉദ്ഘാടനം ചെയ്തു.
കെ.പി.ചന്ദ്രൻ, സി.കെ.പ്രേമരാജൻ, കുയി മ്പിൽ സന്തോഷ്, കെ.സജിത , ബാബു പണ്ണേരി, കെ.പി.രാജീവൻ ,ശ്രീജിൽ എന്നിവർ സംസാരിച്ചു. അനുശ്രീ സ്വാഗതവും, ടി. പ്രദീപൻ നന്ദിയും പറഞ്ഞു.