കണ്ണാടിപ്പറമ്പ്:- ശ്രീനാരായണ ഗുരുദേവൻ്റെ 168 മത് ജയന്തി ആഘോഷം ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.എസ് എൻ ഡി പി കണ്ണാടിപ്പറമ്പ് ശാഖാ യോഗം വൈസ് പ്രസിഡൻ്റ് കെ.വി.ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. മധു ശാന്തിയുടെ കാർമികത്വത്തിൽ ഗുരുപൂജയും നടന്നു.
ട്രസ്റ്റിൻ്റെ പുതുതായി ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ട്രസ്റ്റ് പ്രസിഡൻ്റ് ബിജു പട്ടേരിയുടെ അധ്യക്ഷതയിൽ കണ്ണൂർ ഭക്തി സംവർദ്ദിനിയോഗം വൈസ് പ്രസിഡൻ്റ് ടി.കെ.രാജേന്ദ്രൻ നിർവ്വഹിച്ചു. ആശംസകളർപ്പിച്ച് കെ.സത്യൻ, എൻ.ഇ.ഭാസ്കര മാരാർ എന്നിവർ സംസാരിച്ചു.ഒ.ഷിനോയ് സ്വാഗതവും കെ.വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു