കാവുംചാൽ :- ബാലസംഘം, ഡി വൈ എഫ് ഐ, മഹിളാ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കാവുംചാലിൽ ഓണോത്സവം സംഘടിപ്പിച്ചു.വിവിധ കലാ - കായിക പരിപാടികൾ അരങ്ങേറി.
വൈകുന്നേരം SSLC, PLUS TWO വിജയികൾക്ക് അനുമോദനവും, മത്സര വിജയികൾക്കുള്ള സമ്മാനദാനവും നൽകി.
കെ ഉണ്ണികൃഷ്ണൻ സ്വാഗതവും അഷിൻ കെ അധ്യക്ഷതയും വഹിച്ചു. DYFI മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എ വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സി സജിത്ത്, അഷിൻ എന്നിവർ ആശംസയും, സുജന പി നന്ദിയും രേഖപ്പെടുത്തി.