കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് വൈസ് പ്രസിഡൻ്റും പൗരപ്രമുഖനും മതരാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മർഹൂം വി.കെ അബ്ദുൽ ഖാദർ മൗലവിയെ ദാറുൽ ഹസനാത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സാധാരണക്കാരുടെ കൂടെ നിൽക്കുകയും അവർക്കു വേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത മൗലവി ഭക്തി നിറഞ്ഞ ജീവിതം നയിച്ച് മാതൃകയായെന്ന് അനുസ്മരണ പ്രാർഥനാ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച സയ്യിദ് അലി ബാ അലവി തങ്ങൾ പ്രസ്താവിച്ചു.
കെ.എൻ മുസ്ഥഫ അധ്യക്ഷനായി.കെ.പി അബൂബക്കർ ഹാജി, എം.വി ഹുസൈൻ, അനസ് ഹുദവി, റസാഖ് ഹാജി വളക്കൈ ,ഈസ പള്ളിപ്പറമ്പ് ,കെ .ടി ഖാലിദ് ഹാജി, ഖാലിദ് ഹാജി കമ്പിൽ, കെ.പി മുഹമ്മദലി, ആലി കുഞ്ഞി, മുനീർ ബി.കെ, റാഹി ൽ കണ്ണൂർ സിറ്റി, മായിൻ മാസ്റ്റർ, അഷ്റഫ് ഹാജി, മഹ്മൂദ് ഹാജി കാട്ടാമ്പള്ളി, മമ്മു കമ്പിൽ, സത്താർ ഹാജി, റസാഖ് ഹാജി പങ്കെടുത്തു.