കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവ പണ്ഡിതനും മകനും മരണപ്പെട്ടു




കൽപ്പറ്റ:-വയനാട് പനമരത്തുണ്ടായ വാഹനാപകടത്തിൽ യുവ പണ്ഡിതനും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈർ സഖാഫി (42),   വയസുകാരൻ മിഥ്ലജ് (12) എന്നിവരാണ് മരണപ്പെട്ടത്.. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

പനമരം കൈതക്കൽ വെച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചു. മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുൻ ഭാഗം തകർന്ന കെഎസ്ആർടിസി ബസ് സ്ഥലത്ത് നിന്ന് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു

Previous Post Next Post