കമ്പിൽ :-SYS കമ്പിൽ സോൺ സംഘടിപ്പിക്കുന്ന ടീം ഒലീവ് കേമ്പ് ഇന്നും നാളെയും ചേലേരി രിഫാഈ ജുമാ മസ്ജിദിൽ നടക്കും. വൈകു 4 മണിക്ക് സ്വാഗത സംഘം ചെയർമാൻ മുസ്ഥഫ സഖാഫി ചേലേരി പതാക ഉയർത്തും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന വേദി നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. ലീഡർഷിപ്പ് എസ് വൈ എസ് ജില്ലാ സിക്രട്ടറി അബ്ദുൽ റശീദ് മാസ്റ്റർ നരിക്കോടും ആദർശം ബശീർ മുസ്‌ലിയാർ അർഷദിയും യൂനിറ്റ് വ്യാപനം അബ്ദുൽ ഹകീം സഖാഫി അരിയിലും കിതാബുൽ അദ്കിയ അബ്ദുല്ല സഖാഫി മഞ്ചേരിയും അവതരിപ്പിക്കും.
ടീം ഒലീവ് ചർച്ചക്ക് പി സി മഹ്മൂദ് മാസ്റ്റർ, അംജദ് മാസ്റ്റർ പാലത്തുങ്കര നേതൃത്വം നൽകും . ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി, അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുങ്കര, ശാഫി അമാനി മയ്യിൽ, ഉമർ സഖാഫി ഉറുമ്പിയിൽ, മിദ്‌ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ , അബ്ദുൽ റശീദ് മയ്യിൽ, അശ്റഫ് ചേലേരി, ഇബ്റാഹീം സഅദി, അശ്റഫ് UK പ്രസംഗിക്കും