കമ്പിൽ :- കമ്പിൽ ന്യൂമെഡ് ഹെൽത്ത് കെയർ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു.
എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോക്ടർ അമർജിത്ത് സി.എസ്. ക്യാമ്പ് വിശദീകരിച്ചു.സിഡിഎസ് മെമ്പർമാരായ വി. ഓമന എൻ. സീത , പി. സന്തോഷ് എ. വിജയൻ പ്രസംഗിച്ചു.
എം ശ്രീധരൻ സ്വാഗതവും എ. ഒ പവിത്രൻ നന്ദിയും പറഞ്ഞു.