മയ്യിൽ:- മയ്യിൽ പോലീസ് സ്റ്റേഷനിലെ കേസിൽ പിടികിട്ടാ പ്രതിയായി കോടതി പ്രഖ്യാപിച്ച വേളാപുരം പാപ്പിനിശേരി സ്വദേശി മുഹമ്മദ് കുഞ്ഞി ടി.കെ.യെ ഇന്ന് കാലത്ത് മട്ടന്നൂർ എയർപോർട്ടിൽ വെച്ച് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.
2016 -ൽ കമ്പിലിൽ വെച്ച് വാഹനമിടിച്ച് ഒരാൾ മരണപ്പെട്ട കേസിൽ ഉൾപ്പെട്ട പ്രതി സംഭവത്തിന് ശേഷം ഒളിവിൽ പോയി ഗൾഫിൽ പോകുകയാണ് ചെയ്തത്.
ഇയാൾക്കെതിരെ ഇന്ത്യയിലെ എല്ലാ എയർപോർട്ടിലും ലുക്ക് ഔട്ട് സർക്കുലർ പോലിസ് അയച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പ്രതി വിദേശത്ത് നിന്ന് വരുമ്പോഴാണ് മയ്യിൽ സി.ഐ ടി.പി സുമേഷ് , അഡി: എസ്.ഐ ചന്ദ്രൻ,ASI അസ്കർ,CPO സുരേഷ്, cpo പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടിയത്.