ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറയുമെന്ന കുപ്രചരണത്തിന് കൊളച്ചേരി പഞ്ചായത്തിന്റെ ഔദ്യോഗീക സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് ബിജെപി

 


കൊളച്ചേരി :- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറയുമെന്ന കുപ്രചരണത്തിന് കൊളച്ചേരി  പഞ്ചായത്തിന്റെ ഔദ്യോഗീക സംവിധാനം ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ട് ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി.

പദ്ധതി ഫലപ്രദമായി നടപ്പാക്കിയാൽ തൊഴിലുറപ്പിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും 100 ദിവസം ജോലി ലഭിക്കുമെന്നും ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാൻ പറ്റുകയുള്ളൂ എന്ന നിർദ്ധേശമാണ് കേരളത്തിൽ വളച്ചൊടിച്ചു തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതെന്നും നിവേദനത്തിൽ പറയുന്നു.

ഒരു പഞ്ചായത്തിൽ 20 പ്രവൃത്തികൾ നടപ്പാക്കിയാൽ പോലും 2022 - 23 ൽ കേരളം സമർപ്പിച്ച ലേബർ ബജറ്റിനേക്കാൾ അധികം തൊഴിൽ ദിനം ലഭിക്കുമെന്നിരിക്കെ കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിൽ 20 പ്രവൃത്തികൾ ആരംഭിച്ചാൽ ഒരു ദിവസം 18820 തൊഴിൽ  ഉണ്ടാകുമെന്നും ഒരു പ്ര്‌വൃത്തിയിൽ 40 പേരെ ഉൾപ്പെടുത്തിയാൽ ഒരു ദിവസം 7,52800 പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഒരു മാസം ശരാശരി 20 ദിവസം കണക്ക് കൂട്ടിയാൽ പോലും ഒരു മാസം 1.51 കോടി തൊഴിൽ ദിനങ്ങൾ 12 മാസം കൊണ്ട് 18.06 കോടി തൊഴിൽ ദിനങ്ങൾ ലഭിക്കുമെന്നിരിക്കെ ഇപ്പോൾ നടക്കുന്ന  കുപ്രചരണത്തിന് കൊളച്ചേരി  പഞ്ചായത്തിന്റെ ഔദ്യോഗീക സംവിധാനം ദുരുപയോഗം ചെയ്യരുതെന്നും ബി ജെ പി ആവശ്യപ്പെടുന്നു.

20 21-22 ൽ 16.45 ലക്ഷം പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ 5.12 ലക്ഷം പേർ മാത്രമാണ് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്. കേന്ദ്ര നിർദ്ധേശം പാലിച്ച് 18.06 തൊഴിൽ ദിനം ലഭിക്കുമ്പോൾ 18 ലക്ഷത്തിലധികം പേർക്ക് 100 ദിവസം തൊഴിൽ ലഭിക്കും വസ്തുതകൾ ഇതായിരിക്കെ  പഞ്ചായത്തിന്റെ ഔദ്യോഗീക സംവിധാനം ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ഇ പി ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിൽ  കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകിയത്. 


Previous Post Next Post