കണ്ണൂരിൽ മാധ്യമപ്രവർത്തകനു നേരെ തെരുവ് നായ ആക്രമണം; കാലിൽ കടിയേറ്റു


കണ്ണൂർ:-
കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ നായയുടെ ആക്രമണം. മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചത്. 

കഴിഞ്ഞദിവസം പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. ഏഴാംമൈൽ പ്ലാത്തോട്ടം റോഡിലെ ഷബാസ് മൻസൂറും സയാൻ സലീമും തിരുവോണദിവസം രാവിലെ മുടിവെട്ടാൻ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കൾ ഓടിച്ചത്.

സലീമും തിരുവോണദിവസം രാവിലെ മുടിവെട്ടാൻ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കൾ ഓടിച്ചത്.

ഇരുവരും വീട്ടുമുറ്റത്തേക്കോടി ഗേറ്റടച്ചതിനാലാണ് രക്ഷപ്പെട്ടത്. ഇരുവരെയും ആറ് തെരുവുനായ്ക്കൾ ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പരിസരത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് ഷബാസിന്റെ പിതാവ് മലബാർ മൻസൂർ പറഞ്ഞു. മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ കൈയിൽനിന്ന് തെരുവുനായ മത്സ്യം കടിച്ചെടുത്തത് അടുത്ത ദിവസമാണെന്നും മൻസൂർ പറഞ്ഞു.

Previous Post Next Post