പാവന്നൂർ :- കെ.പി ജയപ്രകാശ് സ്മാരക വായനശാല & ഗ്രന്ഥാലയം, പാവന്നൂരിന്റെ ആഭിമുഖ്യത്തിൽ സപ്തംബർ 10 ശനിയാഴ്ച ആരവം - 2022 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
പാവന്നൂർ എ.എൽ.പി സ്കൂളിൽ രാവിലെ 10 മണി മുതൽ കലാ കായിക മത്സരങ്ങൾ നടത്തി. വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത യു ടൂബ് താരം K L Bro ബിജു റിത്വിക് നെ ആദരിച്ചു. വായനശാല പ്രസിഡണ്ട് ഡോ. അഖില മോഹന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ആർമി ജൂനിയർ കമ്മീഷന്റ് ഓഫീസർ സുബൈദാർ വിനോദ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് AKSGHSS മലപ്പട്ടം അധ്യാപകൻ പി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.
ചടങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് ശ്രീ കെ.കെ.നാരായണൻ (സെക്രട്ടറി, ശ്രീ ശങ്കര വിദ്യാനികേതൻ , കുറ്റ്യാട്ടൂർ ), ശ്രീമതി ശ്രീലത ഇ.കെ (മികച്ച അംഗനവാടി വർക്കർക്കുള്ള 2018 ലെ സംസ്ഥാന അവാർഡ് ജേതാവ് ) എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ചരിത്ര എ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിന് വായനശാല വൈസ് പ്രസിഡന്റ് ദിവ്യശ്രീ ഇ. കെ. നന്ദി പ്രകാശിപ്പിച്ചു.