ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

 


കമ്പിൽ:-ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം സമ്മേളനം കമ്പിൽ സങ്കമിത്ര ഹാളിൽ നടന്നു. അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. സക്കരിയ കമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ധീൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. സമ്മേളന സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ പാവന്നൂർ  പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്ലാസ്സ്‌ തളിപ്പറമ്പ് എക്സ് സൈസ് പ്രിവേന്റീവ് ഓഫിസർ  വി ഷാജി ക്ലാസ്സ്‌ എടുത്തു മുസാൻ കുട്ടി കുറുമാത്തൂർ, അഷ്‌റഫ്‌ കയ്യങ്കോട്, വഹാബ് കണ്ണാടിപറമ്പ്, പ്രസംഗിച്ചു. 

കലാമത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരം യഥാക്രമം അസ്‌ലം പിലാക്കിൽ മുസാസിറ്റി അഷ്‌റഫ്‌, പയഞ്ചിറ മുസ്തഫ, തൈക്കണ്ടി, ജബ്ബാർ ചെലേരി, എന്നിവർ വിതരണം ചെയ്തു. ടി കെ മുഹമ്മദ്‌ നന്ദി പറഞ്ഞു.



Previous Post Next Post